സ്വാഗതം

പരമാർത്ഥമായ ദൈവീകതയിലേക്ക്

ശാസ്ത്രീയമായ വിശദീകരണങ്ങളുടെ അടിസ്ഥാനം ഇല്ലാതെ ആളുകൾ അവരുടെ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള ദൈവങ്ങളെ ആരാധിച്ചു വരുന്നു. പരമാർത്ഥമായ ദൈവീകത എന്ന ഈ ഗ്രന്ഥം ഇത്തരം വിവിധ ആരാധനകൾക്ക് പിന്നിലെ ഊർജ്ജ സ്വാധീനങ്ങളെ ശാസ്ത്രീയമായി തന്നെ വിശദീകരിക്കുന്നു. മനുഷ്യ ജീവിതത്തിലെ തങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും നേടുന്നതിന് പുറമെ മരണാനന്തര ജീവിതത്തിൽ മോക്ഷം (നിത്യത) നേടുന്നതിനും ആളുകൾ ദൈവങ്ങളെ ആരാധിക്കുന്നു. അനശ്വര ആത്മാവ് എന്ന പദവി അല്ലെങ്കിൽ ദൈവിക ആത്മാവ് എന്ന പദവി അല്ലെങ്കിൽ അമർത്യത അല്ലെങ്കിൽ പുനർജന്മം ഇല്ലാത്ത ഒരു നില എന്നിവ എല്ലാം തന്നെ മോക്ഷം അല്ലെങ്കിൽ നിത്യത എന്ന് വിളിക്കപ്പെടുന്നു. മനുഷ്യർക്ക് (അതായത്, മനുഷ്യാത്മാക്കൾക്ക്) എങ്ങനെ ദൈവങ്ങളാകാം (അതായത്, നിത്യ മനുഷ്യാത്മാക്കൾ) എന്നതിനെപ്പറ്റി ഈ ഗ്രന്ഥത്തിൽ വ്യക്തമായി വിശദീകരിക്കുന്നു. മരണശേഷം തങ്ങളുടെ ആത്മാക്കൾ ദൈവങ്ങളുടെ പക്കൽ എത്തുമെന്നും, മനുഷ്യ ജീവിതത്തിലെ നല്ലതും ചീത്തയുമായ തങ്ങളുടെ പ്രവൃത്തികളെ അടിസ്ഥാനപ്പെടുത്തി, ദൈവം തങ്ങൾക്ക് മരണാനന്തര ജീവിതത്തിൽ സ്വർഗത്തിലോ നരകത്തിലോ ഇടം നൽകുമെന്നും ആളുകൾ വിശ്വസിച്ചു വരുന്നു. ചിലർ മനുഷ്യാത്മാക്കളിലും ദൈവങ്ങളോടൊപ്പമുള്ള അവയുടെ മരണാനന്തര ജീവിതത്തിലും വിശ്വസിക്കുന്നു, എന്നാൽ മറ്റ് ചിലർ എല്ലാം മണ്ണിൽ ചേരുന്നു എന്ന ആശയത്തിലും വിശ്വസിക്കുന്നു. രണ്ടും സാധ്യമാണ്. ആളുകൾ വിശ്വസിച്ചാലും ഇല്ലെങ്കിലും, ഓരോ മനുഷ്യർക്കും അവരുടെ മരണശേഷം അദൃശ്യമായ മനുഷ്യരൂപത്തിലുള്ള ഊർജ്ജ രൂപത്തിൽ ഒരു മനുഷ്യാത്മാവ് രൂപപ്പെടുന്നത് തികച്ചും യാന്ത്രികമായ ഒരു പ്രക്രിയയാണ്, അത് പരമാർത്ഥമായ ദൈവീകത എന്ന ഈ ഗ്രന്ഥത്തിൽ ശാസ്ത്രീയമായി വിശദീകരിക്കുന്നു. അത്തരമൊരു മനുഷ്യാത്മാവ് മരണാനന്തര ജീവിതത്തിൽ ഒരു അനശ്വര മനുഷ്യാത്മാവായി നിലനിൽക്കുമോ അതോ വെറും പൊടിയായി മണ്ണിലേക്ക് ചിതറി ലയിച്ചു പോകുമോ എന്നതാണ് ചോദ്യം.

ഇതുവരെ, ആത്മാവിനെക്കുറിച്ചുള്ള ഒരു ഗ്രന്ഥങ്ങളും പുസ്തകങ്ങളും എന്താണ് ആത്മാവ്, ആത്മാവ് എന്തിൽ നിന്നാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്, മരണശേഷം ആത്മാവിന് എന്ത് സംഭവിക്കുന്നു, ആത്മാവ് മരണശേഷം എവിടേക്ക് പോകുന്നു, തുടങ്ങിയവ ഒന്നും തന്നെ ശാസ്ത്രീയമായി വിശദീകരിച്ചിട്ടില്ല. മരണശേഷം സാധാരണ മനുഷ്യാത്മാക്കളും അവരുടെ അദൃശ്യ മനുഷ്യ രൂപത്തിലുള്ള ആത്മാ ഊർജ്ജ രൂപങ്ങളും 6 തൊട്ട് 12 മാസങ്ങൾക്കുള്ളിൽ സാധാരണയായി ചിതറിപ്പോവുന്നു. പൂർണ്ണമായി ചിതറിപ്പോവുന്നതു വരെ, മനുഷ്യാത്മാക്കൾ അവരുടെ വീടുകൾക്കും ശ്മശാനങ്ങൾക്കും ചുറ്റും, തെരുവുകളിലും അലഞ്ഞു നടക്കുന്നു, അത്തരം വികലമായ മനുഷ്യാത്മാക്കളെ പ്രേതങ്ങൾ എന്ന് വിളിക്കുന്നു. ചില മനുഷ്യാത്മാക്കൾക്ക് കേടുകൂടാത്തതും അദൃശ്യവുമായ പൂർണ്ണ മനുഷ്യരൂപത്തിലുള്ള ഊർജ്ജ രൂപത്തിൽ നിലനിൽക്കാൻ കഴിയും, അവരെ അനശ്വര മനുഷ്യാത്മാക്കൾ അല്ലെങ്കിൽ അമർത്യർ എന്ന് വിളിക്കുന്നു. അത്തരം അനശ്വര മനുഷ്യാത്മാക്കൾ ദൈവങ്ങളായി ആരാധിക്കപ്പെടുകയും അവർ ഭൂമിയിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ആരാധനാലയങ്ങളിൽ വസിക്കുകയും ചെയ്യുന്നു. അത്തരം ദൈവിക ആത്മാക്കളെ ശക്തിപ്പെടുത്താനും അവരിലൂടെ സമാനമായ അനശ്വര ആത്മാ പദവി ലഭിക്കാനും ആളുകൾ വിവിധ ആചാരങ്ങൾ അനുഷ്ഠിച്ചു വരുന്നു. അപ്പോൾ നാം മനസ്സിലാക്കേണ്ടത് എന്തെന്നാൽ , ദേവന്മാരോ അമർത്യരോ ആകാശത്ത് വസിക്കുന്നില്ല, ഭൂമിയിൽ മാത്രമേ വസിക്കുന്നുള്ളൂ എന്നാണ്. മരണാനന്തര ജീവിതത്തിൽ ഇത്തരമൊരു അചഞ്ചലമായ ആത്മശക്തിയായി എങ്ങനെ നിലനിൽക്കാം? അതായത്, ഒരു മനുഷ്യാത്മാവിന് എങ്ങനെ ഒരു ദൈവീക ആത്മാവാകാം എന്നത് മനുഷ്യരാശിക്ക് മരണാനന്തര ജീവിതത്തിൽ ഏറ്റവും പ്രയോജനകരമാവുന്ന ഒരു വലിയ ദിവ്യരഹസ്യമാണ്. ഇത് ശ്രീചക്ര ജ്ഞാനേശ്വരുടെ പരമാർത്ഥമായ ദൈവീകത എന്ന ഗ്രന്ഥങ്ങളിൽ വിശദമായി പ്രതിപാദിച്ചിരിക്കുന്നു. ചില ആളുകൾ അനശ്വര മനുഷ്യാത്മാക്കളെ ദൈവമായി ആരാധിക്കുന്നു, ചിലർ കോസ്മിക് ഊർജ്ജത്തെ (അതായത്, പ്രപഞ്ചത്തിലെ വ്യാപകമായ ആറ്റം കണികകളെ) ഒരു സർവ്വശക്തനായ ദൈവമായി ആരാധിക്കുന്നു. ഒപ്പം, നമ്മുടെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും അതുവഴി മനുഷ്യജീവിതത്തിന്റെയും മരണാനന്തര ജീവിതത്തിന്റെയും പുരോഗതിക്കായി നമ്മുടെ ചുറ്റുപാടുകളിൽ കോസ്മിക് ഊർജ്ജം എങ്ങനെ ഉപയോഗിക്കാമെന്നും പരമാർത്ഥമായ ദൈവീകത എന്ന ഗ്രന്ഥം വിശദീകരിക്കുന്നു.

ആകാശത്തിൽ സ്ഥിതി ചെയ്യുന്ന സ്വർഗ്ഗം, പാതാളത്തിൽ സ്ഥിതി ചെയ്യുന്ന നരകം എന്നിങ്ങനെ മരണാനന്തരം ആത്മാവിന്റെ യാത്രയെക്കുറിച്ച് ആളുകൾ വിവിധ വിശ്വാസങ്ങൾ വളർത്തിയെടുത്തിട്ടുണ്ട്. എന്നാൽ വാസ്തവത്തിൽ, മരണശേഷം മനുഷ്യാത്മാക്കൾക്ക് സംഭവിക്കുന്നത് ഈ വിശ്വാസങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. ഒരു മനുഷ്യാത്മാവിന് ഒരു ആരാധനാലയത്തിൽ താമസിക്കാൻ ഇടം ലഭിച്ചാൽ, അത് സ്വർഗ്ഗീയ മരണാനന്തര ജീവിതമാണ്. ഒരു മനുഷ്യാത്മാവ് ശ്മശാനത്തിലും തെരുവുകളിലും താമസിക്കാൻ ഇടമില്ലാതെ അലയുകയാണെങ്കിൽ, അത് നരകതുല്യമായ മരണാനന്തര ജീവിതമാണ്. മരണശേഷം, മൃതശരീരത്തിൽ നിന്ന് മനുഷ്യാത്മാവിന്റെ ഊർജ്ജം രൂപപ്പെടുന്നത് വളരെ യാന്ത്രികമായ ഒരു പ്രക്രിയയാണ്.

പ്രാചീന ഗ്രന്ഥങ്ങൾ ആത്മന്റെ (അതായത്, മനുഷ്യന്റെ ആത്മാവിന്റെ) വലിപ്പം മൈക്രോമീറ്ററിൽ വിവരിക്കുന്നു. ഒരു ഗര്ഭപിണ്ഡത്തെ സൃഷ്ടിക്കുന്ന ബീജകോശത്തിന്റെയും അണ്ഡത്തിന്റെയും വലിപ്പത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു അത്തരം ഭാവനകൾ. ഒരു ഗര്ഭപിണ്ഡത്തിന്റെ കോശങ്ങൾ ഒരു കുട്ടിയായും പിന്നീട് ഒരു മനുഷ്യനുമായി വളരുമ്പോൾ, മനുഷ്യശരീരം കോടിക്കണക്കിന് കോശങ്ങൾ വികസിപ്പിക്കുന്നു. ഇപ്പോൾ, മനുഷ്യ ശരീരത്തിന്റെ ആത്മൻ അല്ലെങ്കിൽ ആത്മാവ് ഒരു ബീജത്തിലോ അണ്ഡത്തിലോ ആയിരിക്കുമ്പോൾ ഉണ്ടായിരുന്നത് പോലെ വെറും ഒരു കോശത്തിലെ ജീവശക്തിയല്ല. ഒരു മനുഷ്യശരീരത്തിന്റെ ആത്മന്റെ അല്ലെങ്കിൽ ആത്മാവിന്റെ (അതായത്, എല്ലാ കോശങ്ങളിലെയും ജീവശക്തി) വലിപ്പം വർദ്ധിക്കുകയും അത് ഒരു മനുഷ്യന്റെ മുഴുവൻ ശരീരത്തിലും പൂർണ്ണമായി വ്യാപിക്കുകയും ചെയ്യുന്നു. അതുപോലെ, മൃഗങ്ങൾക്കും പക്ഷികൾക്കും എല്ലാം തന്നെ ഗര്ഭപിണ്ഡത്തിന്റെ രൂപത്തിലായിരിക്കുമ്പോൾ അവയുടെ ആത്മാവിന്റെ ഊര്ജത്തിന്റെ വലിപ്പം മൈക്രോമീറ്ററുകളിലായിരിക്കും, കോശങ്ങളുടെ എണ്ണത്തിനും ശരീരത്തിന്റെ വലിപ്പത്തിനും അനുസരിച്ച് അവയുടെ ആത്മാവ് വളരുകയും ചെയ്യുന്നു.

ഒരു ജീവരൂപത്തിലുള്ള ഓരോ കോശത്തിനും ഒരു ജീവശക്തിയുണ്ട്, അത് ആ കോശത്തിന്റെ ആത്മാവാണ്. ഒരു കോശം നശിക്കുമ്പോൾ അതിലെ ജീവശക്തി അതിൽ നിന്ന് പുറത്തേക്ക് വരുന്നു. ഒരു ജീവ രൂപം മരിക്കുമ്പോൾ, എല്ലാ കോശങ്ങളുടെയും ജീവശക്തി അവയുടെ ഊർജ്ജ ശൃംഖല കാരണം ഒരുമിച്ച് ആണ് പുറത്തു വരുന്നത്. മനുഷ്യശരീരത്തിലെ ശരീരകോശങ്ങളിലെ ജീവോർജ്ജം ഒരാളുടെ ജീവിതകാലത്ത് പരസ്പരം ഊർജ്ജ ബന്ധം സൃഷ്ടിക്കുന്നു. അതിനാൽ ഒരു മനുഷ്യൻ മരിക്കുമ്പോൾ, എല്ലാ കോശങ്ങളുടെയും ജീവശക്തി ശരീരത്തിൽ നിന്ന് പുറത്തു വരുന്നു, അവ അവയുടെ ഊർജ്ജ ശൃംഖല കൊണ്ട് ആ മനുഷ്യന്റെ അദൃശ്യമായ മനുഷ്യരൂപത്തിലുള്ള ഒരു ആത്മാവിനെ രൂപപ്പെടുത്തുന്നു. അങ്ങനെ, ഒരു മനുഷ്യന്റെ ആത്മൻ അല്ലെങ്കിൽ ആത്മാ ഊർജ്ജം എന്നത് മരണസമയത്ത് മനുഷ്യശരീരത്തിലെ എല്ലാ കോശങ്ങളുടെയും ജീവശക്തിയുടെ സംയോജനമാണ്, അത് ഗര്ഭപിണ്ഡത്തിലേതുപോലെ മൈക്രോമീറ്ററിൽ അല്ല.

മരണശേഷം ഒരു മനുഷ്യശരീരത്തിലെ എല്ലാ കോശങ്ങളിൽ നിന്നും (തല മുതൽ കാൽ വരെ) ഈ അദൃശ്യമായ കോസ്മിക് ഊർജ്ജ കണങ്ങൾ പുറത്തുവരുകയും മനുഷ്യാത്മാ ഊർജ്ജം അദൃശ്യമായ മനുഷ്യരൂപത്തിൽ രൂപപ്പെടുകയും ചെയ്യുന്നു. നിങ്ങളുടെ ആത്മാവിന്റെ ഊർജ്ജ രൂപം നിങ്ങളുടെ ഒരു പ്രതിബിംബമായിരിക്കും, പക്ഷേ അത് ഒരു അദൃശ്യ രൂപമായിരിക്കും. നിങ്ങളുടെ ആത്മാവ് നിങ്ങളുടെ മനുഷ്യജീവിത സ്മരണകളും കഴിവുകളും വഹിക്കുന്നു. മനുഷ്യന്റെ ആത്മാവിന്റെ ഊർജ്ജം ഒരു മനുഷ്യന്റെ ഹൃദയകേന്ദ്രത്തിൽ നിന്ന് പ്രവഹിക്കുന്ന ഒരു സമൃദ്ധമായ പ്രകാശമാണെന്ന് ഒരിക്കലും തെറ്റിദ്ധരിക്കരുത്. ഒരു മനുഷ്യശരീരത്തിൽ കോടിക്കണക്കിന് കോസ്മിക് ഊർജ്ജ കണികകൾ (ആറ്റങ്ങൾ) ഉണ്ടാവാം, അതിനാൽ മൊത്തത്തിൽ അവ ദൃശ്യമായ രൂപത്തിലാണ്. എന്നാൽ ഒരു മനുഷ്യാത്മാവിന് ഏതാനും ദശലക്ഷക്കണക്കിന് ഊർജ്ജകണങ്ങൾ മാത്രമേ ഉണ്ടാകൂ, അതിനാൽ അത് അദൃശ്യവുമാണ്.

മൃതശരീരം സുരക്ഷിതമായി അടക്കം ചെയ്യുമ്പോൾ ഒരു മനുഷ്യാത്മാവ് സാവധാനം വളരും. എന്നാൽ ഒരു മൃതദേഹം ദഹിപ്പിക്കുമ്പോൾ ഒരു മനുഷ്യാത്മാവ് വേഗത്തിൽ പുറത്തേക്ക് ചിതറുന്നു. ഒരു മനുഷ്യാത്മാവ് മരണാനന്തര ജീവിതത്തിൽ ഒരു നവജാത ശിശുവിനെപ്പോലെയാണ്. മനുഷ്യ ആത്മാവും അതിന്റെ അദൃശ്യമായ ഊർജ്ജകണങ്ങൾ തമ്മിലുള്ള ഊർജ്ജ ശൃംഖലയും വളരെ ദുർബലമായിരിക്കും. മരണാനന്തരം കുറച്ച് ദിവസത്തേക്ക് മാത്രമേ ആളുകൾ അവരുടെ ബന്ധുക്കളുടെ ആത്മാവിനെ ശക്തിപ്പെടുത്താൻ ആചാരങ്ങൾ അനുഷ്ഠിക്കുന്നുളളൂ. തുടർച്ചയായ ആചാരങ്ങളും സുരക്ഷിതമായ താമസസ്ഥലവും ഇല്ലെങ്കിൽ, ഒരു മനുഷ്യാത്മാവിന് അതിന്റെ അദൃശ്യമായ മനുഷ്യ ആകൃതിയിലുള്ള ഊർജ്ജമായി ദീർഘ കാലം നില നിൽക്കാൻ കഴിയില്ല, കൂടാതെ കനത്ത കാറ്റ്, മഴ തുടങ്ങിയ പ്രകൃതിശക്തികളാലും അത് ബാധിക്കപ്പെടുന്നു. അങ്ങനെ, ഒരു മനുഷ്യാത്മാവിന്റെ ഊർജ്ജകണങ്ങൾ ക്രമേണ ചിതറിപ്പോകുന്നു. ഇതിനകം നിലവിലുള്ള അനശ്വര മനുഷ്യാത്മാക്കളുടെയും (ദൈവങ്ങൾ അല്ലെങ്കിൽ പരമാത്മാവ് എന്ന് വിളിക്കപ്പെടുന്നവ) ആചാരങ്ങളുടെയും സഹായത്തോടെ ഒരു മനുഷ്യാത്മാവിന് (ആത്മൻ എന്ന് വിളിക്കപ്പെടുന്നു) അതിന്റെ അദൃശ്യമായ മനുഷ്യരൂപത്തിലുള്ള ആത്മാവിന്റെ ഊർജ്ജ രൂപത്തിൽ (മനുഷ്യാത്മാവ്) അതിജീവിച്ച് നില നിൽക്കാൻ കഴിയും. ഒരു മനുഷ്യാത്മാവ് അതിന്റെ ഊർജ്ജം ചിതറിപ്പോവാതെ നിലനിൽക്കുമ്പോൾ, അതിനെ അനശ്വര ആത്മാവ് (അല്ലെങ്കിൽ നിത്യാത്മാവ്) എന്ന് വിളിക്കുന്നു, അത്തരമൊരു അവസ്ഥയെ മോക്ഷം, മുക്തി, സാൽവേഷൻ, ലിബെറേഷൻ എന്നിങ്ങനെ വിളിക്കുന്നു. ഒരു അനശ്വര ആത്മാവിന്റെ അർത്ഥം അത് അതിന്റെ അദൃശ്യമായ മനുഷ്യരൂപത്തിലുള്ള ഊർജരൂപം നഷ്ടപ്പെടാതെ ഇരിക്കുകയും മനുഷ്യജീവിത സ്മരണകളും കഴിവുകളുമുള്ള ഒരു കേടുകൂടാത്ത മനുഷ്യന്റെ ആകൃതിയിലുള്ള-ഊർജ്ജ രൂപമായി എന്നെന്നേക്കുമായി നിലനിൽക്കുകയും ചെയ്യുന്നു എന്നാണ്. അത്തരം ഒരു അനശ്വര മനുഷ്യാത്മാവ് ഒരു രൂപത്തിലും പുനർജന്മം എടുക്കുന്നില്ല.

എന്നാൽ നേരെമറിച്ച്, പല ആത്മീയ നേതാക്കളും മനുഷ്യാത്മാവ് വ്യക്തിഗത ഊർജ്ജ കണികകളിലേക്ക് ചിതറി വ്യാപിക്കുന്നതിനെയാണ് രക്ഷ, മോക്ഷം എന്നിങ്ങനെയൊക്കെ വിശേഷിപ്പിക്കുന്നത്. ഒരു മനുഷ്യാത്മാവിൽ നിന്നും ദശലക്ഷക്കണക്കിന് ചിതറി വ്യാപിക്കുന്ന ഊർജ്ജകണങ്ങൾ പുല്ലും പുഴുവും മറ്റും ആയി ദശലക്ഷക്കണക്കിന് പുനർജന്മങ്ങൾ എടുത്തേക്കാം. അതുപോലെ, വായുവിൽ വ്യാപിക്കുന്നതോ നിലത്തു വീഴുന്നതോ മോക്ഷമല്ല. ലോകമെമ്പാടുമുള്ള ആളുകൾ തങ്ങളുടെ ദൈവത്തെ മഹത്തായ ദൈവമായി സ്തുതിക്കുകയോ ആരാധിക്കുകയോ ചെയ്താൽ തങ്ങൾക്ക് മോക്ഷം ലഭിക്കുമെന്ന് കരുതുന്നു. എന്നാൽ അവരുടെ കഴിവുകൾ, ഉപാസകരുടെ ആചാരങ്ങൾ, മന്ത്ര സ്പന്ദനങ്ങൾ മുതലായവയിലൂടെ അവരുടെ ദൈവങ്ങൾ എങ്ങനെയാണ് അനശ്വരമായ ഒരു മനുഷ്യാത്മാ പദവി നേടിയതെന്ന് വിശകലനം ചെയ്യാൻ അവർ മറക്കുന്നു.

ആളുകൾ അനശ്വര മനുഷ്യാത്മാക്കളെ ദൈവങ്ങളായി ആരാധിക്കുന്നു. അത്തരം അനശ്വര ആത്മാക്കളുടെ മനുഷ്യജീവിത വിജയങ്ങളും മോശം മനുഷ്യർ (അസുരന്മാർ) അല്ലെങ്കിൽ ദുഷ്ടാത്മാക്കൾക്കെതിരായ വിജയവും പുരാണ കഥകളിൽ ധാരാളം വിവരിച്ചിട്ടുണ്ട്. ഈ അനശ്വര മനുഷ്യാത്മാക്കൾ കോസ്മിക് ഊർജ്ജത ക്രയവിക്രയങ്ങൾ, കോസ്മിക് ഊർജ്ജ കണങ്ങളെ എങ്ങനെ ആഗിരണം ചെയ്ത് മരണാനന്തര ജീവിതത്തിൽ അവരുടെ ആത്മാവിനെ ശക്തിപ്പെടുത്താം എന്നിങ്ങനെ നിരവധി കോസ്മിക് ഊർജ്ജ രഹസ്യങ്ങൾ പഠിച്ചിട്ടുണ്ട്. ദൈവങ്ങളുടെ വിവിധ ദിവ്യനാമങ്ങൾ അവരുടെ കോസ്മിക് ഊർജ്ജം കൈകാര്യം ചെയ്യാനുള്ള കഴിവുകളെയാണ് പ്രതിനിധീകരിക്കുന്നത്. ഉയർന്ന തലത്തിലുള്ള ദൈവങ്ങൾ, സംരക്ഷക ദൈവങ്ങൾ, ഗ്രാമദൈവങ്ങൾ, കുലദൈവങ്ങൾ, തുടങ്ങി നിരവധി ദൈവങ്ങളുണ്ട്. അവർ ആരാധനാലയങ്ങളിൽ വസിക്കുകയും, അവരുടെ അധികാരശ്രേണി അവരുടെ വ്യക്തിഗതമായുള്ള കോസ്മിക് ഊർജ്ജത്തെ കൈകാര്യം ചെയ്യാനുള്ള കഴിവുകളെ അടിസ്ഥാനമാക്കിയുള്ളതുമാണ്. ദൈവങ്ങളെ ആരാധിക്കുന്നതിന്റെയും ക്ഷേത്രങ്ങളോ ആരാധനാലയങ്ങളോ സന്ദർശിക്കുന്നതിന്റെയും ഉദ്ദേശ്യം അനശ്വര ആത്മാക്കളുടെ മരണാനന്തര ജീവിതം മനസ്സിലാക്കുക എന്നതാണ്. പൂർവികരെ ആരാധിക്കേണ്ട രീതികളും പൂർവികരെ നിങ്ങളുടെ കുലദൈവങ്ങളാക്കാൻ (കുലദേവതകൾ) എങ്ങനെ ആ പൂർവികരുടെ ആത്മാക്കളെ ഊർജസ്വലമാക്കാമെന്നും ഇതിൽ വിശദീകരിക്കുന്നു. നിങ്ങളുടെ ആത്മാവിന് ഒരു അനശ്വര മനുഷ്യാത്മാവാകാനും കഴിയും. ഒരൊറ്റ ദൈവം ആണ് ഉള്ളതെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, നിങ്ങളുടെ ആത്മാവിന് ഒരിക്കലും ദൈവികമായ ഒരു ആത്മ പദവി (അതായത്, മോക്ഷം) ലഭിക്കില്ല. ദൈവങ്ങൾ അനേകം ആണെന്ന് നിങ്ങൾ അംഗീകരിക്കുകയാണെങ്കിൽ, നിങ്ങളുടെ പ്രദേശത്തെ ദേവന്മാരിൽ ഒരാളിലൂടെ നിങ്ങളുടെ ആത്മാവിന് അനശ്വരമായ ഒരു ആത്മാവ് അല്ലെങ്കിൽ ദൈവിക ആത്മാവ് എന്ന പദവി ലഭിച്ചേക്കാം.

ദശലക്ഷക്കണക്കിന് ആരാധകർക്ക് മോക്ഷം നൽകാൻ ഒരൊറ്റ ദൈവത്തിന് കഴിയുകയില്ല.

ചില ആളുകൾ വ്യാപകമായ ആറ്റം കണങ്ങളെ സർവ്വശക്തനായ ദൈവമായി ആരാധിക്കുന്നു. ആറ്റം കണികകൾ (കോസ്മിക് ഊർജ്ജം, പ്രപഞ്ച ശക്തി, ബ്രഹ്മം എന്നും അറിയപ്പെടുന്നു.) മൃഗങ്ങൾ, മനുഷ്യർ, മനുഷ്യാത്മാക്കൾ, ഭൂമി, നക്ഷത്രങ്ങൾ, ഗ്രഹങ്ങൾ, അദൃശ്യമായ വികിരണങ്ങൾ, കമ്പനങ്ങൾ മുതലായവ ഉൾപ്പെടെ പ്രപഞ്ചത്തിലെ എല്ലാം സൃഷ്ടിക്കുന്നു, അവ കോസ്മോസിൽ സർവ്വ വ്യാപികളാണ്. ഊർജ്ജത്തെ സൃഷ്ടിക്കാനോ നശിപ്പിക്കാനോ കഴിയില്ല. അതിനാൽ, കോസ്മിക് ഊർജ്ജത്തിന് (ആറ്റങ്ങൾ) ഒരു സ്രഷ്ടാവില്ല, അവ സ്വയം സൃഷ്ടിക്കപ്പെട്ടവയാണ്. ആറ്റം കണികകൾ എല്ലാം സൃഷ്ടിക്കുന്നു (സ്രഷ്ടാവ്), എല്ലായിടത്തും നിലനിൽക്കുന്നു (സർവ്വവ്യാപി), അവയ്ക്ക് അവയുടെ വിവിധ രൂപങ്ങളിൽ ഏത് പ്രവർത്തനവും ചെയ്യാൻ കഴിയും (സർവ്വശക്തൻ), അവയ്ക്ക് അവയുടെ വിവിധ രൂപങ്ങളിൽ വിവിധ കഴിവുകളും അറിവുകളും ഉണ്ട് (സർവജ്ഞൻ). അങ്ങനെ, കോസ്മിക് എനർജിയുടെ വ്യാപകമായ ഈ അസ്തിത്വം മഹാനായ ദൈവം സർവ്വജ്ഞനാണ് (അല്ലെങ്കിൽ ദൈവം സർവ്വശക്തനാണ്, സർവ്വവ്യാപിയാണ്, സർവ്വജ്ഞനാണ്) എന്ന് ആളുകൾ തെറ്റിദ്ധരിക്കാൻ കാരണമായി. മനുഷ്യർ കോസ്മിക് എനർജിയുടെ ശേഖരണമാണ് (കോശങ്ങളിലെ ആറ്റങ്ങൾ), കൂടാതെ മനുഷ്യരൂപത്തിലുള്ള കോസ്മിക് എനർജി മറ്റൊരു മനുഷ്യ കുഞ്ഞിനെ സൃഷ്ടിക്കുന്നു, എന്നാൽ സർവ്വശക്തനായ ദൈവം മനുഷ്യരെ സൃഷ്ടിച്ചതായി അത് തെറ്റിദ്ധരിക്കപ്പെടുന്നു. നിങ്ങളുടെ ജീവിതത്തിന്റെയും കുടുംബത്തിന്റെയും കുട്ടികളുടെയും സ്രഷ്ടാവ് നിങ്ങളാണ്. നിങ്ങളുടെ ആത്മാവിന് സുഖപ്രദമായ മരണാനന്തര ജീവിതം എങ്ങനെ സൃഷ്ടിക്കാമെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. അല്ലെങ്കിൽ, നിങ്ങളുടെ ആത്മാവ് ക്രമേണ ചിതറിപ്പോകും. നിങ്ങളുടെ ആത്മാവിന്റെ മരണാനന്തര ജീവിതം എങ്ങനെ രൂപപ്പെടുത്താമെന്നും ഒരു അനശ്വര മനുഷ്യാത്മാവായി എങ്ങനെ നിലനിൽക്കാമെന്നും ഈ പുസ്തകം നിങ്ങളെ വഴി കാട്ടുന്നു.

കഴിഞ്ഞ 3000 വർഷങ്ങളായി, ആരാണ് യഥാർത്ഥ ദൈവം എന്നതിനെക്കുറിച്ച് ആളുകൾ ആശയക്കുഴപ്പത്തിലാണ്. ചിലർ പ്രകൃതിയിലെ വ്യാപകമായ കോസ്മിക് ഊർജ്ജത്തെ സർവ്വശക്തനായ ദൈവമായും മറ്റ് ചിലർ അനശ്വര മനുഷ്യാത്മാക്കളെ ദൈവമായും ആരാധിക്കുന്നു. സർവ്വശക്തനായ ദൈവമെന്ന നിലയിൽ പ്രപഞ്ചത്തെയും അതിലെ സ്വതന്ത്രമായി വിഹരിക്കുന്ന കോസ്മിക് എനർജി കണങ്ങളെയും ആരാധിക്കുന്നത് നമ്മുടെ നിലവിലുള്ള മനുഷ്യ ജീവിത നൈപുണ്യവും കഴിവുകളും വർദ്ധിപ്പിക്കും. പ്രാപഞ്ചിക ഊർജ്ജത്തെ ആരാധിക്കുന്നതിനെ ലിംഗാരാധന എന്ന് വിളിക്കുന്നു. ഗ്രഹങ്ങളെ ആരാധിക്കുന്നതും പ്രകൃതിയെ ആരാധിക്കുന്നതും (ഭൂമിയുടെ ഊർജ്ജം) ചില പ്രത്യേക സവിശേഷതകൾ വർദ്ധിപ്പിക്കാൻ ഇടയാക്കുന്നു. വിശുദ്ധരുടെ ആത്മാക്കളെ ആരാധിക്കുന്നതിലൂടെ കോസ്മിക് ഊർജ്ജത്തിന്റെ പ്രതിഫലന സ്വഭാവങ്ങളാൽ അവരുടെ മനുഷ്യജീവിത സവിശേഷതകളായ സ്നേഹം, കരുണ മുതലായവ നമ്മിലും വികസിക്കും. വിവിധ ദിവ്യനാമങ്ങളുള്ള നൈപുണ്യമുള്ള അനശ്വര മനുഷ്യാത്മാക്കളെ (ദൈവങ്ങൾ) ആരാധിക്കുന്നത് അവരുടെ മനുഷ്യ ജീവിത നൈപുണ്യവും വിവിധ കോസ്മിക് എനർജി കൈകാര്യം ചെയ്യാനുള്ള കഴിവുകളും വികസിപ്പിക്കാൻ നമ്മെ സഹായിക്കും, അങ്ങനെ നമ്മുടെ ആത്മാവിനും സമാനമായ ഒരു അനശ്വര ആത്മാ പദവി കൈവരിക്കാൻ സാധിക്കും. ഒരു മനുഷ്യാത്മാവ് അനശ്വര ആത്മാവ് എന്ന പദവിയിൽ എത്തിക്കഴിഞ്ഞാൽ, അതിനെ ദൈവം എന്ന് വിളിക്കുന്നു, ഒരു ദൈവം പുനർജന്മമോ അവതാരമോ ആയി മറ്റൊരു ജന്മ എടുക്കില്ല. പുനർജന്മത്തിന്റെ അർത്ഥം മനുഷ്യർ ശരിയായി മനസ്സിലാക്കുന്നില്ല. അവരുടെ സ്വഭാവങ്ങളും കഴിവുകളും ഉള്ള കുട്ടികളെ ജനിപ്പിക്കാനുള്ള ദൈവത്തിന്റെ അനുഗ്രഹം ദൈവത്തിന്റെ പുനർജന്മമായി കണക്കാക്കപ്പെട്ടു. വിവിധ ദൈവങ്ങളെ ആരാധിക്കുന്നതിലൂടെയും പ്രാപഞ്ചിക ഊർജ്ജത്തിലൂടെയും കൂടുതൽ അറിവുള്ള കുട്ടികളെ എങ്ങനെ ജനിപ്പിക്കാമെന്നും ഇതിൽ വിശദീകരിക്കുന്നു.

പരമാർത്ഥമായ ദൈവീകത എന്ന ഈ ഗ്രന്ഥ ശേഖരത്തിൽ, ശ്രീചക്ര ജ്ഞാനേശ്വർ പ്രാപഞ്ചിക ഊർജ്ജത്തിന്റെ ശക്തികൾ, പ്രാപഞ്ചിക ഊർജ്ജത്തിന്റെ അനശ്വര നിയമങ്ങൾ, അനശ്വര മനുഷ്യാത്മാക്കൾ എന്നിവയെല്ലാം തന്നെ ശാസ്ത്രീയമായി വിശദീകരിക്കുന്നു. മോക്ഷം (മുക്തി അല്ലെങ്കിൽ രക്ഷ അല്ലെങ്കിൽ മോചനം), ഒരു മനുഷ്യാത്മാവിന്റെ രൂപീകരണം, മരണാനന്തര ജീവിതത്തിൽ മനുഷ്യാത്മാക്കളുടെ വിവിധ അവസ്ഥകൾ, മരണാനന്തര ചടങ്ങുകൾക്ക് (മറവ് ചെയ്യുകയോ ദഹിപ്പിക്കുകയോ) പ്രാഥമിക തല ആത്മാ രൂപീകരണത്തിലുള്ള സ്വാധീനം, ഊർജ്ജവും, ഭക്ഷണവും പാർപ്പിടവുമില്ലാതെയുള്ള മനുഷ്യാത്മാവിന്റെ മരണാനന്തര ജീവിതം അതിജീവിക്കാനുള്ള പോരാട്ടങ്ങൾ, കോസ്മിക് എനർജി, അഗ്നി ആചാരങ്ങൾ, മന്ത്ര സ്പന്ദനങ്ങൾ, എന്നിവ കൊണ്ട് ക്ഷേത്രങ്ങളിലോ ആരാധനാലയങ്ങളിലോ ഇതിനകം നിലവിലുള്ള അനശ്വര ആത്മാക്കളെ ആരാധിച്ചുകൊണ്ട് മരണാനന്തര ജീവിതത്തിൽ ഒരു അനശ്വര ആത്മാവ് (മോക്ഷം) ആകുന്നത് എങ്ങനെ, തുടങ്ങിയ മരണാനന്തര ജീവിത രഹസ്യങ്ങളും അദ്ദേഹം വിശദീകരിക്കുന്നു. സ്വതന്ത്രമായി വിഹരിക്കുന്ന ഊർജ്ജകണങ്ങളും ആചാരങ്ങളും ഉപയോഗിച്ച് നിങ്ങളുടെ ആത്മാവിനെ ഊർജ്ജസ്വലമാക്കാൻ നിങ്ങൾക്ക് എത്രത്തോളം കഴിയും എന്നത് നിങ്ങൾ ആരെ ആരാധിക്കുന്നു എന്നതിനേക്കാൾ വളരെ പ്രധാനമാണ്.

അന്തരീക്ഷത്തിൽ ഉയർന്നു വിഹരിക്കുന്ന സ്വതന്ത്ര ആറ്റം കണികകൾ എങ്ങനെയാണ് വീട്ടിലെ പൂജാമുറിയിലെ ഊർജ്ജ പ്രതിഫലന സ്വഭാവങ്ങളിലൂടെ ദൈവമായി പ്രവർത്തിക്കുന്നത്, നമ്മുടെ വീട്ടിലെ പൂജാമുറിയിലെ വിവിധ ദൈവങ്ങളുടെ ഛായാചിത്രങ്ങൾ, വിഗ്രഹങ്ങൾ , ദിവ്യ ചിഹ്നങ്ങൾ, യന്ത്രങ്ങൾ, ഓം ജപം, മസ്തിഷ്കത്തിലൂന്നിയുള്ള വിവിധ മന്ത്ര ധ്യാനങ്ങൾ എന്നിവ ഉപയോഗിച്ച് കോസ്മിക് എനർജി എങ്ങനെ സമൃദ്ധമായി വർദ്ധിപ്പിച്ചു കൊണ്ട് നമ്മുടെ ആഗ്രഹങ്ങൾ നിറവേറ്റാം എന്നിവയും ഇതിൽ വിശദീകരിക്കുന്നു. ഈ രഹസ്യങ്ങൾ മുമ്പെങ്ങും ശാസ്ത്രീയമായി പ്രതിപാദിക്കപ്പെട്ടിട്ടില്ല. കൂടാതെ, നിഗൂഢ ശാസ്ത്രങ്ങളായ ജ്യോതിഷം, നാമശാസ്ത്രം, സംഖ്യാശാസ്ത്രം, രത്നശാസ്ത്രം, വാസ്തു, താന്ത്രികം, ദുഷ്ടാത്മാക്കൾ, പ്രേതങ്ങൾ, എന്നിവയിലുള്ള സത്യങ്ങൾ, മനുഷ്യ ശരീരത്തിലും മനസ്സിലും അവ ചെലുത്തുന്ന ഊർജ്ജ സ്വാധീനം, ഗൂഢ ശാസ്ത്രങ്ങളുടെ അറിവ് നമ്മുടെ ജീവിതത്തെ നവീകരിക്കുന്നതിനും പൈശാചിക ശക്തികൾ, കർമ്മം, ശാപം, എന്നിവയിൽ നിന്ന് സംരക്ഷണം നേടുന്നതിനും എങ്ങനെ പ്രയോജനപ്പെടുത്താം, പ്രബുദ്ധതയിലേക്കുള്ള പാത, മോക്ഷത്തിലേക്കുള്ള വഴിയിലെ തെറ്റായ വിശ്വാസങ്ങൾ, ദൈവിക പ്രബുദ്ധതയും ആത്മീയ പ്രബുദ്ധതയും തമ്മിലുള്ള വ്യത്യാസം മുതലായവയെല്ലാം തന്നെ ശാസ്ത്രീയമായി വിശദീകരിച്ചിരിക്കുന്നു.

Srichakra Gnaneswar Photo

ഗ്രന്ഥകാരനെപ്പറ്റി

ഗ്രന്ഥകാരൻ ശ്രീചക്ര ജ്ഞാനേശ്വർ (ജനന നാമം: സെന്തിൽ കുമാർ) 55 വയസ്സ് (ജനന തീയതി: 1 നവംബർ 1967) ഒരു വിദ്യാഭ്യാസ വിചക്ഷണനും ഇലക്ട്രോണിക്സ്,

ടെലികമ്മ്യൂണിക്കേഷനിൽ എഞ്ചിനീയറിങ് ബിരുദം നേടിയ ആളുമാണ്. ഇന്റർനാഷണൽ മാരിടൈം അക്കാദമി എന്ന പേരിൽ തന്റെ ഇരുപത്തി രണ്ടാമത്തെ വയസ്സിൽ ഒരു മറൈൻ കോളേജ് സ്ഥാപിച്ച അദ്ദേഹം ചെന്നൈയിലെ ഇന്റർനാഷണൽ മാരിടൈം അക്കാദമി ട്രസ്റ്റിന്റെ സ്ഥാപകനും ചെയർമാനുമാണ്. മർച്ചന്റ് നേവി ജീവനക്കാർക്കും മറൈൻ എഞ്ചിനീയർമാർക്കും നോട്ടിക്കൽ കേഡറ്റ് ഓഫീസർമാർക്കും പരിശീലനം നൽകുന്ന ഇന്ത്യയിലെ ഒരു പ്രമുഖ മറൈൻ കോളേജാണ് ഇന്റർനാഷണൽ മാരിടൈം അക്കാദമി. ഒപ്പം ശ്രീചക്ര ദേവലോക് ക്ഷേത്ര ട്രസ്റ്റിന്റെ സ്ഥാപകൻ കൂടിയാണ് അദ്ദേഹം. ഈ ട്രസ്റ്റ് ചെന്നൈയിലെ പുതുച്ചത്തിരം എന്ന സ്ഥലത്ത് ശ്രീ വിദ്യ മഹാ ഗണപതി ക്ഷേത്രം എന്നൊരു ക്ഷേത്രം നിർമ്മിച്ചിട്ടുണ്ട്. മനുഷ്യരാശിയുടെ ക്ഷേമത്തിനായി വിവിധ സാമൂഹിക പ്രവർത്തനങ്ങൾ നടത്തുന്ന ചാരിറ്റബിൾ ട്രസ്റ്റായ ശ്രീചക്ര മഹാമേരു സേവാ ട്രസ്റ്റിന്റെ സ്ഥാപകൻ കൂടിയാണ് അദ്ദേഹം. അതോടൊപ്പം എച്ച്എ ഇലക്‌ട്രോണിക്‌സ് (എച്ച്‌കെ) ലിമിറ്റഡ്, ഓൺലൈൻ പോയിന്റ് പ്രൈവറ്റ് ലിമിറ്റഡ്, എസ്‌ക്യു കൺസൾട്ടൻസി സർവീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ഡയറക്ടർ കൂടിയാണ് അദ്ദേഹം. ഭാര്യയും മൂന്ന് കുട്ടികളും അടങ്ങുന്നതാണ് ശ്രീചക്ര ജ്ഞാനേശ്വരുടെ കുടുംബം. #33, രാമാനുജം സ്ട്രീറ്റ്, ടി.നഗർ, ചെന്നൈ, പിൻകോഡ് - 600017, തമിഴ്നാട്, ഇന്ത്യ എന്ന വിലാസത്തിൽ അദ്ദേഹത്തെ ബന്ധപ്പെടാവുന്നതാണ്.

ഫോൺ : +91-74182 48999
ഈ മെയിൽ : contact@thetruedivinity.com

ദൈവികതയിലേക്കുള്ള പാതയിൽ കൈവരിച്ച നേട്ടങ്ങൾ:

ശ്രീചക്ര ജ്ഞാനേശ്വർ (സെന്തിൽ കുമാർ ജെ) നിരവധി വിജയകരമായ ബിസിനസ്സ് സ്ഥാപനങ്ങൾ നടത്തുകയും സന്തോഷകരമായ കുടുംബജീവിതം നയിക്കുകയും ചെയ്യുന്നതിനോടൊപ്പം തന്നെ അഗ്നിഹോമം (അഗ്നി ആചാരങ്ങൾ) നടത്തി ദൈവീകതയുടെ പാതയിൽ 25 വർഷത്തിലേറെയായി സഞ്ചരിച്ചു വരുന്നു. ചക്രം എന്നാൽ കോസ്മിക് ഊർജ്ജത്തിന്റെ ഭ്രമണം അല്ലെങ്കിൽ ചലനം. കോസ്മിക് എനർജി (ആറ്റം) വിവിധ രൂപങ്ങളിൽ എല്ലായിടത്തും ഉണ്ട്. ശ്രീചക്ര (അല്ലെങ്കിൽ ശ്രീ യന്ത്രം) മനുഷ്യ ശരീരത്തെയും മുഴുവൻ പ്രപഞ്ചത്തെയും ചുറ്റിപ്പറ്റിയുള്ള കോസ്മിക് ഊർജ്ജത്തെക്കുറിച്ചുള്ള ദിവ്യമായ അറിവ് നേടുന്നതിന് അനുഗ്രഹിക്കുന്ന ഒരു ദിവ്യ യന്ത്രമാണ്. ശ്രീചക്രാരാധന അനശ്വര മനുഷ്യാത്മാക്കളുടെ (വിവിധ ദൈവങ്ങൾ) ദൈവിക ശ്രേണിയുടെ രഹസ്യങ്ങളും അവയുടെ കോസ്മിക് എനർജി കൈകാര്യം ചെയ്യാനുള്ള കഴിവുകളും വെളിപ്പെടുത്തും, കൂടാതെ ശിവലിംഗാരാധന ഭൂമിയിലെ പഞ്ചഭൂതങ്ങളുടെ ഊർജ്ജം (ന മ ശി വാ യ) പോലെയുള്ള വിവിധ കോസ്മിക് ഊർജ്ജ വൈബ്രേഷനുകളെക്കുറിച്ചുള്ള രഹസ്യങ്ങൾ വെളിപ്പെടുത്തും. ബ്രഹ്മം(ൻ) എന്നാൽ കോസ്മിക് എനർജി അല്ലെങ്കിൽ കോസ്മോസ്, വിദ്യ എന്നാൽ കഴിവുകൾ. കോസ്മിക് എനർജി കൈകാര്യം ചെയ്യാനുള്ള കഴിവുകളെ ബ്രഹ്മ വിദ്യ എന്ന് വിളിക്കുന്നു. കോസ്മിക് എനർജിയുടെ സവിശേഷതകളെയും കഴിവുകളെയും കുറിച്ചുള്ള അറിവിനെ ബ്രഹ്മ ജ്ഞാനം (ജ്ഞാനം എന്നാൽ അറിവ്) എന്ന് വിളിക്കുന്നു. മുമ്പ്, സന്യാസിമാരും ഋഷിമാരും ഉയർന്ന തലത്തിലുള്ള പുരാതന ദൈവങ്ങളെ അഗ്നി ആചാരങ്ങളിലൂടെ (അഗ്നി ഹോമം) ആരാധിച്ചുകൊണ്ട് ഉയർന്ന തലത്തിലുള്ള ജ്ഞാനം നേടി. വളരെ പരിചയസമ്പന്നനായ ഒരു ദിവ്യ ഗുരുവാണ് ശ്രീചക്ര ജ്ഞാനേശ്വരൻ, വിവിധ പുരാതന ദൈവങ്ങളെയും പ്രാപഞ്ചിക ഊർജ്ജത്തെയും അഗ്നി പൂജയിലൂടെ ആരാധിക്കുന്നു. കഴിഞ്ഞ 20 വർഷമായി മുൻ ഋഷികൾ ചെയ്തതുപോലെ. മഹാ ഷോഡശി മന്ത്രം ഉപയോഗിച്ച് ശ്രീചക്ര (അല്ലെങ്കിൽ മഹാമേരുവിനെ) ആരാധിക്കുന്നതിലൂടെ ശ്രീചക്ര ജ്ഞാനേശ്വരൻ പല ദൈവങ്ങളുമായി ദൈവിക ബന്ധം സ്ഥാപിച്ചു, കൂടാതെ പഞ്ച ഭൂത മന്ത്രങ്ങൾ (നമശിവായ) ഉപയോഗിച്ച് ശിവലിംഗത്തെ ആരാധിക്കുന്നതിലൂടെ കോസ്മിക് എനർജിയിൽ വൈദഗ്ദ്ധ്യം നേടുകയും ചെയ്തു. ജ്ഞാനം പ്രാപഞ്ചിക ഊർജ്ജത്തെയും നിത്യമായ മനുഷ്യാത്മാക്കളെയും (ദൈവങ്ങൾ) കുറിച്ചുള്ള അറിവിനെ പ്രതിനിധീകരിക്കുന്നു. ഈശ്വർ പ്രാപഞ്ചിക ഊർജ്ജം കൈകാര്യം ചെയ്യുന്നതിലും ഒരു മനുഷ്യാത്മാവിനെ നിത്യജീവിതത്തിനായി ഊർജ്ജസ്വലമാക്കുന്നതിലും ഉള്ള വൈദഗ്ധ്യത്തെ പ്രതിനിധീകരിക്കുന്നു. ശ്രീചക്ര ജ്ഞാനേശ്വരൻ എന്ന ശീർഷകം രക്ഷ / മുക്തി / മോക്ഷം / മോചനം (അതായത്, നിത്യമായ മനുഷ്യാത്മാവാകാനുള്ള പദവി) നേടുന്നതിന് മനുഷ്യരാശിയെ നയിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ ദിവ്യജ്ഞാനത്തെ (ബ്രഹ്മ ജ്ഞാനം) സൂചിപ്പിക്കുന്നു. ശ്രീചക്ര ജ്ഞാനേശ്വർ തന്റെ ദൈവിക ജ്ഞാനം തന്റെ പുസ്തകങ്ങളിലൂടെ മുഴുവൻ മനുഷ്യർക്കും പങ്കുവയ്ക്കുന്നു. കഴിഞ്ഞ 3000 വർഷമായി ഈ രഹസ്യങ്ങൾ വ്യക്തതയോടെ ആരും തന്നെ വെളിപ്പെടുത്തിയിട്ടില്ല.

പ്രത്യേക കോസ്മിക് വൈദഗ്ധ്യങ്ങൾ:

ശ്രീചക്ര ജ്ഞാനേശ്വർ വിവിധ മന്ത്ര സ്പന്ദനങ്ങളിലും അഗ്നി ആചാരങ്ങളിലും പാണ്ഡിത്യം ഉള്ള ആളും, അദ്ദേഹം വിവിധ വൈദഗ്ധ്യമുള്ള ദൈവങ്ങളുമായി ദൈവിക ബന്ധം നേടുന്നതിന് മനുഷ്യരാശിയെ നയിക്കുകയും ചെയ്യുന്നു. വിവിധ ദൈവങ്ങളുടെ അനുഗ്രഹത്താൽ, ശ്രീചക്ര ജ്ഞാനേശ്വരന് അവരുടെ പ്രാപഞ്ചിക ശക്തികൾ, അവരുടെ ദൈവിക പരിവാരം, ദൈവിക ശ്രേണി, അവരുടെ പ്രിയപ്പെട്ട ദൈവങ്ങളുടെ കീഴിൽ മനുഷ്യാത്മാക്കൾക്ക് ദൈവിക ആത്മാ പദവി ലഭിക്കുന്നതിനുള്ള രഹസ്യങ്ങൾ എന്നിവ മനസ്സിലാക്കാൻ കഴിഞ്ഞു. മരണാനന്തര ജീവിതത്തിൽ നമ്മുടെ ആത്മാവിനെ അനശ്വരതയിലേക്ക് ഊർജ്ജസ്വലമാക്കാൻ സഹായിക്കുന്ന വിവിധ മുറകളിലൂടെ നമ്മുടെ മസ്തിഷ്ക മെമ്മറിയെ പരിശീലിപ്പിക്കാൻ അദ്ദേഹം നമ്മെ നയിക്കുന്നു. ഒരു ക്ഷേത്രത്തിലും ആരാധനാലയത്തിലും ദൈവീക ആത്മാക്കളോടൊപ്പം മനുഷ്യാത്മാക്കളെ ഉൾക്കൊള്ളുന്നതിന്റെ രഹസ്യങ്ങൾ അദ്ദേഹം വെളിപ്പെടുത്തുന്നു. കോസ്മിക് എനർജിയുടെ വിവിധ വൈദഗ്ധ്യങ്ങളെ അദ്ദേഹം നന്നായി മനസ്സിലാക്കുകയും ജ്യോതിഷം, നാമശാസ്ത്രം, സംഖ്യാശാസ്ത്രം, വാസ്തു, രത്നശാസ്ത്രം തുടങ്ങിയ വിവിധ നിഗൂഢ ശാസ്ത്രങ്ങളിലുള്ള തന്റെ ജ്ഞാനം പങ്കിടുകയും ചെയ്യുന്നു. ജീവിതത്തിലും മരണാനന്തര ജീവിതത്തിലും ദുഷ്ട ദേവതകളിൽ നിന്നും ദുഷ്ടാത്മാക്കളിൽ നിന്നും സംരക്ഷണം നേടുന്നതിനായി ദുഷ്ടാത്മാക്കളും താന്ത്രിക ശക്തികളും മനുഷ്യരാശിക്ക് ഉണ്ടാക്കാൻ ഇടയുള്ള അസ്വസ്ഥതകൾ അദ്ദേഹം നമുക്കായി വെളിപ്പെടുത്തുന്നു..

ദൈവിക ഗവേഷണവും പുസ്തകങ്ങളും:

ശ്രീചക്ര ജ്ഞാനേശ്വർ കോസ്മിക് എനർജി (ആറ്റങ്ങൾ), അനശ്വര മനുഷ്യാത്മാക്കൾ (ദൈവങ്ങൾ) എന്നിവയെക്കുറിച്ച് വിശദമായ ഗവേഷണം നടത്തിയിട്ടുണ്ട്. മനുഷ്യരുടെ മരണശേഷം, മനുഷ്യശരീരത്തിൽ നിന്ന് മനുഷ്യന്റെ ആത്മാ ഊർജ്ജം രൂപപ്പെടുന്നത് ഒരു യാന്ത്രിക പ്രക്രിയയാണെന്ന് അദ്ദേഹം ശാസ്ത്രീയമായി വിശദീകരിക്കുന്നു. ഒരു ശരീരത്തിലെ ഓരോ കോശവും ഊർജ്ജം സംഭരിച്ചിരിക്കുന്നു, അതിനെ ആ കോശത്തിന്റെ ജീവ ഊർജ്ജം എന്ന് വിളിക്കുന്നു, അവ പരസ്പരം ഒരു ശൃംഖല സൃഷ്ടിക്കുന്നു. ഒരു മനുഷ്യ ശരീരത്തിലെ എല്ലാ കോശങ്ങളിൽ നിന്നും ഈ അദൃശ്യ കോസ്മിക് ഊർജ്ജം മരണശേഷം പുറത്തുവരുന്നു, മരിച്ച വ്യക്തിയുടെ അതേ ഉയരവും മറ്റ് സവിശേഷതകളും ഉള്ള ഒരു സമാനമായ അദൃശ്യമായ മനുഷ്യ രൂപത്തിൽ മനുഷ്യാത്മാവിന്റെ ഊർജ്ജം രൂപപ്പെടുത്തുന്നു.

മനുഷ്യന്റെ ആത്മാവ് ഒരു നവജാത ശിശുവിനെപ്പോലെയാണ്, അതിന്റെ ഊർജ്ജ നില ദുർബലമായിരിക്കും. ആളുകൾ കുറച്ച് ദിവസത്തേക്ക് മാത്രമാണ് ആചാരങ്ങൾ നടത്തുന്നത്. തുടർച്ചയായ ഭക്ഷണമില്ലാതെ, ഒരു മനുഷ്യാത്മാവിന് അതിന്റെ അദൃശ്യമായ മനുഷ്യന്റെ ആകൃതിയിലുള്ള ഊർജ്ജരൂപമായി വളരെക്കാലം കേടുകൂടാതെയിരിക്കാൻ കഴിയില്ല, കൂടാതെ അതിന്റെ ഊർജ്ജകണങ്ങൾ സാവധാനം വായുവിൽ ചിതറിപ്പോവുന്നതാണ്, അതിനെ ഒരു മനുഷ്യാത്മാവിന്റെ മരണം എന്ന് വിളിക്കുന്നു. മിക്ക മനുഷ്യാത്മാക്കളും 3 മുതൽ 6 മാസത്തിനുള്ളിൽ പ്രകൃതിയുടെ ശക്തികളാൽ പൂർണ്ണമായും വായുവിൽ ചിതറി ലയിക്കും. ചില മനുഷ്യാത്മാക്കൾക്ക് മറ്റ് ചില അനശ്വര മനുഷ്യാത്മാക്കളുടെ പിന്തുണയും ആചാരങ്ങളുടെ ഊർജ്ജവും ഉപയോഗിച്ച് കേടുകൂടാത്ത ആത്മാവിനെ നില നിരത്താൻ കഴിയും. ഒരു മനുഷ്യാത്മാവിന് ചിതറി വ്യാപിക്കാതെ ശക്തമായ ഒരു ആത്മാവായി നിലനിൽക്കാൻ കഴിയുമ്പോൾ, അതിനെ മോക്ഷം, മുക്തി, രക്ഷ എന്നൊക്കെ വിളിക്കുന്നു. എന്നാൽ, പല ആത്മീയ നേതാക്കളും ആത്മശക്തിയുടെ ചിതറിയുള്ള വ്യാപനത്തെയാണ് തെറ്റായി മോക്ഷം, മുക്തി എന്നിങ്ങനെയൊക്കെ വിശേഷിപ്പിക്കുന്നത്. ശരിയായ ജ്ഞാനം മനുഷ്യാത്മാക്കളെ മോക്ഷം (നിത്യജീവൻ) നേടാനും ദൈവിക ആത്മാവായി മാറാനും സഹായിക്കുന്നതാണ്.

മരണശേഷം തങ്ങളുടെ ആത്മാക്കൾ സമാധാനത്തിൽ വിശ്രമിക്കുകയോ ദേവന്മാരുമായി ലയിക്കുകയോ സ്വർഗത്തിൽ ഇടം നേടുകയോ ചെയ്യുമെന്ന് മനുഷ്യർ സങ്കൽപ്പിച്ചു പോന്നു. കഴിഞ്ഞ 3000 വർഷങ്ങളിൽ, മനുഷ്യാത്മാക്കളുടെ മരണാനന്തര ജീവിത രഹസ്യങ്ങൾ, ഭൂമിയിലെ അവരുടെ മരണാനന്തര ജീവിത പോരാട്ടങ്ങൾ, ഒരു മനുഷ്യാത്മാവിന്റെ മരണം എന്ന് വിളിക്കുന്ന അവയുടെ ക്രമാനുഗതമായ ഊർജ്ജ വ്യാപനം എന്നിവയെക്കുറിച്ച് ആരും വിശദീകരിച്ചിട്ടില്ല. മരണാനന്തര ജീവിതത്തിന് വേണ്ടി നിങ്ങളുടെ ആത്മാവിന് കോസ്മിക് എനർജി കൈകാര്യം ചെയ്യാനുള്ള കഴിവുകൾ പഠിക്കേണ്ടതുണ്ട്. ഒരു മനുഷ്യാത്മാവ് അനശ്വര മനുഷ്യാത്മാവാകാൻ ആവശ്യമായ ബ്രഹ്മവിദ്യയും ബ്രഹ്മജ്ഞാനവും ശ്രീചക്ര ജ്ഞാനേശ്വരൻ ഈ പരമാർത്ഥമായ ദൈവികത എന്ന ഗ്രന്ഥശേഖരത്തിൽ മുഴുവൻ മനുഷ്യരാശിക്കുമായി നൽകിയിട്ടുണ്ട്. നിങ്ങളുടെ പ്രദേശത്തെ വിവിധ ദൈവങ്ങളുടെ സഹായം, സ്വതന്ത്രമായി വിഹരിക്കുന്ന കോസ്മിക് എനർജി കണികകൾ, ഊർജ്ജസ്വലമായ ആചാരങ്ങൾ, മറ്റ് വിവിധ മനുഷ്യ ജീവിതരീതികൾ തുടങ്ങിയവയിലൂടെ നിങ്ങളുടെ ആത്മാവിന് അനശ്വര മനുഷ്യാത്മ പദവി (മോക്ഷം) ലഭിക്കുന്നതിനുള്ള രഹസ്യങ്ങളും ശ്രീചക്ര ജ്ഞാനേശ്വരൻ ഈ പരമാർത്ഥമായ ദൈവികത എന്ന ഗ്രന്ഥശേഖരത്തിൽ ശാസ്ത്രീയമായിത്തന്നെ വിശദീകരിച്ചിട്ടുണ്ട്.

യഥാർത്ഥ ദൈവിക ശേഖരങ്ങൾ (I-IV)